Tuesday, 18 November 2014

സാമൂഹിക വികസനവും പരിസ്ഥിതിയും

           
പരിസ്ഥിതിയെക്കുറിച്ചുള്ള ആകുലതകള്‍ സജീവമായി വിനിമയംചെയ്യപ്പെടുന്നു എന്നതാണ് പുതിയ കാലഘട്ടത്തിന്റെ സവിശേഷത. ദിനപത്രങ്ങളിലെ കോളങ്ങളിലും സമകാലിക പ്രസിദ്ധീകരണങ്ങളിലും ധാരാളം ചര്‍ച്ചചെയ്യപ്പെടാന്‍  മാത്രം പരിസ്ഥിതിക്ക് ആഘാതം സംഭവിച്ചു എന്നതാണ് യാത്ഥാര്‍ത്യം.തലമുറകള്‍ക്ക് ജീവിക്കാന്‍ ശേഷിക്കേണ്ട പ്രപഞ്ചഘടനയെ താറുമാറാക്കുന്ന വികസനം പോലും നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന പാരിസ്ഥിക നിരീക്ഷണം കാലോചിതം തന്നെയാണ്.
വികസന പ്രവര്‍ത്തനങ്ങളിലുടെ മാത്രമേ എതൊരു സമൂഹവും പുരോഗമിക്കപ്പെടുകയുള്ളു.പക്ഷേ വികസനത്തിന്റെ വ്യാസവും വിലാസവും നിര്‍ണയിക്കുമ്പോള്‍ അവ പാരിസ്ഥികമായി എത്ര ശരിയാണ് എന്ന് ഉറപ്പ്‌വരുത്തേണ്ടതുണ്ട്.നമ്മള്‍ ഉപയോഗിക്കുന്നതാണ് വികസ്വര രാജ്യങ്ങള്‍, വികസിതരാജ്യങ്ങള്‍ , അവികസിതരാജ്യങ്ങള്‍ എന്നിവ യു.എസ്, കാനഡ,ജപ്പാന്‍ എന്നിവ വികസിതര്‍.ഇന്ത്യയും ചൈനയും വികസ്വര രാജ്യങ്ങള്‍. ഇന്ത്യ ഒരു വികസ്വര രാജ്യവും യു.എസ് വികസിത രാജ്യവുമാണെന്ന് നാം മനസാ അംഗീകരിച്ചുകഴിഞ്ഞാല്‍ അതിലുടെ വികസന മെന്നതിന്റെ ലക്ഷ്യവും ദിശയും മനസിലാക്കു.
ഭൂമിയെന്നത് ഏറ്റവും നല്ല ഊഹമൂലകമാണെന്ന് മനസിലാക്കിയതിന്റെ ഭാഗമായി തങ്ങള്‍ക്കേറ്റവും ഗുണകരമായവിഭവം ചൂഷണം ചെയ്യുക എന്ന ചിന്ത മലയാളികള്‍കിടയില്‍ വ്യാപകമാണ് ഇത്തരം വീക്ഷണങ്ങളെ ചോദ്യം ചെയ്ത പലരും അന്നുതന്നെ പാശ്ചാത്യ സാമൂഹങ്ങളിലുണ്ടായിരുന്നു.ടോള്‍സേ്റ്റായിക്കും ഗാന്ധിജിക്കും ഗുരു സ്ഥാനീയനായ തോറോ അത്തരമൊരാളായിരുന്നു.
           വികസനത്തിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനനുസരിച്ച് പ്രകൃതി വിഭവങ്ങളിലുള്ള അവകാശവും നിര്‍വചിക്കപ്പെടുന്നു.തലമുറകളായി വനത്തെ ആശ്രയിക്കുന്ന സമൂഹത്തെ തുരത്തികൊണ്ട് ഉണ്ടാക്കുന്ന ഖനികളില്‍ ആദിവാസി സമൂഹത്തിനൊരവകാശവുമില്ല.അതെല്ലാം മുതല്‍മുടക്കുന്നവര്‍ക്കുള്ളതാണ്.ഗംഗ,കാവേരി നദിതടങ്ങളില്‍ അനേകായിരം തദ്ദേശവാസികളുണ്ടെങ്കിലും എണ്ണ റിയലന്‍സ് കമ്പനിക്കാണവകാശപെട്ടത് അവിടത്തെ ആ നദികളിലെ മത്സ്യത്തെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു അവകാശവുമില്ല. ഈ പുതിയ ഉടമസ്ഥതയും മുന്‍ഗണനയുമാണ് ഇന്നത്തെ രാഷ്ട്രീയത്തെപ്പോലും നിര്‍ണയിക്കുന്നു എന്നത് അപകടകരമാണ്. "ഒരു വികസനനുണ്ടാകുപ്പോള്‍ എപ്പോഴും കുറച്ചു പേര്‍ നഷ്ടം സഹിക്കേണ്ടിവരും" എന്ന സാമാന്യവത്കാരത്തെ ജാഗ്രതയോടെ കണേണ്ടിയിരിക്കുന്നു. എക്കാലത്തും നഷ്ടം സഹിക്കേണ്ടിവരുന്നത് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവരുമാണെന്നത് സത്യമാണ്. ഇവിടെയാണ് ഗാന്ധിജിയുടെ വാചകം പ്രസക്തമാകുന്നത്. നിങ്ങള്‍ ഒരു നയം നടപ്പിലാക്കുമ്പോള്‍ അതു ശരിയാണോ എന്നറിയാന്‍ ഒരു ലളിത മാര്‍ഗമുണ്ട്. നിങ്ങളുടെ കണ്‍മുന്നില്‍ക്കാണാവുന്ന ഏറ്റവും ദരിദ്രനായ മനുഷ്യന് അതു ഗുണകരമാണെങ്കില്‍ അതു ശരിയാണ് .          മനുഷ്യന്‍ ഒരു സമൂഹ്യ ജീവിയാണ് പരസ്പരാശ്രിതയും പരസ്പരബന്ധവുമായി മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പ്രപഞ്ചത്തിലെ ഒരു ജീവിവര്‍ഗം അവിടെ ശേഷിയുള്ളവര്‍ അതിജീവിക്കും എന്ന കാഴ്ചപാട് ബുദ്ധിപരമല്ല.
പാരിസ്ഥിതികാവബോധവും ഇടപെടലുകളും നിലവിലുള്ള സാമ്പത്തിക ശാസ്ത്രത്തെയും അതിന്റെ വികസന സുചകങ്ങളെയും ചോദ്യം ചെയ്യുന്നു. പാടങ്ങള്‍ നികത്തി വ്യവസായ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച് ലാഭം ഉണ്ടാക്കുമ്പോള്‍ ഒരു ഏക്കര്‍ നെല്‍പ്പാടം കേരളത്തില്‍ പ്രതിവര്‍ഷം 4 കോടി ലിറ്റര്‍ ശുദ്ധജലം സംഭരിച്ച് ഭൂഗര്‍ഭത്തിലേക്കു നല്‍കുന്നുവെന്ന വാസ്തുതകൂടി പരിഗണിക്കേണ്ടതാണ്. ഇന്നത്തെ വികസന പദ്ധതികളുടെ ലാഭം എന്നത് മനുഷ്യര്‍കും മറ്റു ജീവസസ്യജാലങ്ങള്‍ക്കും അവരുടെ അനേകതലമുറകള്‍ക്കും അവകാശപ്പെട്ട സമ്പത്ത് കൊള്ളയടിച്ചുണ്ടാക്കുന്നതാണെന്ന വസ്തുതകൂടി പുതിയ സാമ്പത്തികശാസ്ത്രത്തില്‍ ചേര്‍ക്കേണ്ടിവരുന്നു.
കൂടുതല്‍ ഉപയോഗിക്കുന്നതും മാലിന്യം സൃഷ്ടിക്കുന്നതുമാണ് വികസനത്തിന്റെ മാനദണ്ഡമെന്ന കമ്പോളയുക്തിയും അതിന്റെ സംസ്‌കാരവും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.'ഒന്നും ഒന്നും ചേര്‍ന്നാല്‍ എപ്പോഴും രണ്ടല്ലെന്ന് ' മലയാളികളോടു പറഞ്ഞത് വൈക്കം മുഹമ്മദ് ബഷീര്‍.ഭൂമിയുടെ അവകാശികള്‍ മനുഷ്യന്‍ മാത്രമല്ലെന്നും ഓര്‍മ്മിപ്പിച്ചിരിന്നു. സര്‍വ്വ സൃഷ്ടിജാലകങ്ങളും സമ്മിശ്രമായി ചേര്‍ന്നൊരുക്കിയ വര്‍ണപ്രബന്ധത്തെ ധനതാല്‍പര്യം ലക്ഷ്യവെച്ച്‌കൊണ്ട് മാത്രം അപകടത്തിലാക്കുന്നത് തലമുറകളോട്‌ചെയ്യുന്ന വഞ്ചനയാണ്, ഇതരജീവിവര്‍ഗങ്ങളോടുള്ള ക്രൂരതയും. സമഗ്രവും   സ്വസ്ഥവുമായ വികസന നയങ്ങളും പാരിസ്ഥിക അവബോധമുള്ളവര്‍ നടുന്ന വൃക്ഷത്തൈകളുടെ ഹരിതാഭമായ ഇലയനക്കങ്ങളെങ്കിലും പരിസ്ഥിതി സ്‌നേഹികള്‍ക്ക് കുളിരണിയിക്കട്ടെ.

Sunday, 16 November 2014

ആദിവാസികള്‍; ജീവിക്കാന്‍ വേണ്ടി നില്‍ക്കുന്നു

                             

തിരുവനന്തപുരം സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ ആദിവാസികള്‍ നില്‍പ്പുസമരം ചെയ്യാന്‍ തുടങ്ങിയിട്ട് നാലുമാസം പിന്നിട്ടു. “വാക്കുപാലിക്കുന്നത് ജനാധിപത്യമര്യായാണ്” എന്ന മുദ്യവാക്യം ഉയര്‍ത്തിപിടിച്ചാണ് ആദിവാസികള്‍ നില്‍ക്കുന്നത്.തങ്ങളുടെ ആവശ്യങ്ങള്‍നോടിയെടുക്കാന്‍ വേണ്ടി മഴയും, വെയിലും കൊണ്ട് സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ പ്രതിക്ഷയോടെ നില്‍ക്കുകയാണ് ഈ ജനത. 

             വാതോരാതെ പ്രസംഗിച്ചിട്ടും സമരം ചെയ്തിട്ടും തല്ലുകൊണ്ടിട്ടും വെടികൊണ്ടിട്ടും മരിച്ചിട്ടും ആദിവാസിക്ക് ഇപ്പോഴും അവരുടെ മൗലികാവകാശം അനുവദിച്ച് കിട്ടിയിട്ടില്ല. എന്തുകൊണ്ട് സിവില്‍ സൊസൈറ്റിയും ഭരണകൂടവും ആദിവാസികള്‍ക്കുമുമ്പില്‍ മുഖം തിരിക്കുന്നത്. ജാതീയത ഇതിനൊരു കാരണമാണ്. ജാതി ചിന്തകള്‍ ഇല്ലാതാക്കി എന്നു പറയുന്നത് വെറുതെയാണ്.ഇപ്പോഴും നല്ലതുപോലെ ജാതിയത മന്ത്രിമാരില്‍ ഉണ്ട്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കണമെങ്കില്‍ രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെയും സംവരണ മനോഭാവം ഇല്ലാതാകണം. അഴിമതിയും സ്വകാര്യ താല്‍പര്യവും സംരക്ഷിക്കുന്നവരാണ് രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥവൃന്ദത്തിലുള്ളത്. അതുകൊണ്ടാണ് കൈയേറ്റക്കാരും മുതലാളിമാരും വളര്‍ന്നു വരുന്നത്. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1964 ല്‍ ഭൂമിയുടെ ഉടമാവകാശം രേഖപ്പെടുത്തുന്ന കാലത്തും അതിനുശേഷവും ആദിവാസിഭൂമി അന്യാധീനപ്പെട്ടു. പണക്കൊഴുപ്പും അധികാരവുംമുള്ളവര്‍ ഭൂമി കൈയടക്കി തുടങ്ങി.അട്ടപ്പാടിയില്‍ 546 കുടുംബങ്ങള്‍ക്ക് 9859 ഏക്കര്‍ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്.ഇപ്പോള്‍ നടക്കുന്ന ഭൂമി കൈയേറ്റക്കാര്‍ പലരും അവിടെ റിസോര്‍ട്ടുകള്‍ സ്ഥാപിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലും സമീപത്തും റിസോര്‍ട്ട് നിര്‍മ്മാണം സജീവമായി നടക്കുന്നുണ്ട്.റവന്യൂ, വനം,രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഒത്താശയോടെയാണ് റിസോര്‍ട്ടുകളുടെ നിര്‍മ്മാണം.

2001 ല്‍ എ.കെ ആന്റണി സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ 48 ദിവസം കുടില്‍കെട്ടി ആദിവാസികള്‍ സമരം ചെയ്തത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കുറെ കരാറുകള്ളും വ്യവസ്ഥകളും ഉണ്ടാക്കിയിരുന്നു. കേരളത്തിലെ മുഴുവന്‍ ഭൂരഹിതരെയും പുനരധിവസിപ്പിക്കും, പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കും, ആദിവാസി ഭൂമി സംരക്ഷിക്കാന്‍ ഭരണഘടനയുടെ 5 ാം പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കും, ഭൂരഹിതരെ പുനരധിവസിപ്പിക്കാന്‍ വനഭൂമി പതിച്ചു നല്‍ക്കും, പട്ടിണി മരണം തടയാന്‍ തൊഴിലും വരുമാനവും ഉറപ്പാക്കും, അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍ക്കും, ഒരു ഭൗത്യസംഘം നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ ആദിവാസികളെ പങ്കാളികളാക്കുംതുടങ്ങിയ വ്യവസ്ഥകളായിരുന്നു. പക്ഷെ ഈ വ്യവസ്ഥകള്‍ ഒന്നും പാലിച്ചില്ല എന്നത് നമുക്കറിയാം. ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് എന്തിനാണ് ആദിവാസികള്‍ക്ക് ഇത്ര അവഗണന...