ആദിവാസികള്‍; ജീവിക്കാന്‍ വേണ്ടി നില്‍ക്കുന്നു
തിരുവനന്തപുരം സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ ആദിവാസികള്‍ നില്‍പ്പുസമരം ചെയ്യാന്‍ തുടങ്ങിയിട്ട് നാലുമാസം പിന്നിട്ടു. “വാക്കുപാലിക്കുന്നത് ജനാധിപത്യമര്യാദയാണ്” എന്ന മുദ്യവാക്യം ഉയര്‍ത്തിപിടിച്ചാണ് ആദിവാസികള്‍ നില്‍ക്കുന്നത്.തങ്ങളുടെ ആവശ്യങ്ങള്‍നോടിയെടുക്കാന്‍ വേണ്ടി മഴയും, വെയിലും കൊണ്ട് സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ പ്രതിക്ഷയോടെ നില്‍ക്കുകയാണ് ഈ ജനത.
വാതോരാതെ പ്രസംഗിച്ചിട്ടും സമരം ചെയ്തിട്ടും തല്ലുകൊണ്ടിട്ടും വെടികൊണ്ടിട്ടും മരിച്ചിട്ടും ആദിവാസിക്ക് ഇപ്പോഴും അവരുടെ മൗലികാവകാശം അനുവദിച്ച് കിട്ടിയിട്ടില്ല. എന്തുകൊണ്ട് സിവില്‍ സൊസൈറ്റിയും ഭരണകൂടവും ആദിവാസികള്‍ക്കുമുമ്പില്‍ മുഖം തിരിക്കുന്നത്. ജാതീയത ഇതിനൊരു കാരണമാണ്. ജാതി ചിന്തകള്‍ ഇല്ലാതാക്കി എന്നു പറയുന്നത് വെറുതെയാണ്.ഇപ്പോഴും നല്ലതുപോലെ ജാതിയത മന്ത്രിമാരില്‍ ഉണ്ട്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കണമെങ്കില്‍ രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെയും സംവരണ മനോഭാവം ഇല്ലാതാകണം. അഴിമതിയും സ്വകാര്യ താല്‍പര്യവും സംരക്ഷിക്കുന്നവരാണ് രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥവൃന്ദത്തിലുള്ളത്. അതുകൊണ്ടാണ് കൈയേറ്റക്കാരും മുതലാളിമാരും വളര്‍ന്നു വരുന്നത്. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1964 ല്‍ ഭൂമിയുടെ ഉടമാവകാശം രേഖപ്പെടുത്തുന്ന കാലത്തും അതിനുശേഷവും ആദിവാസിഭൂമി അന്യാധീനപ്പെട്ടു. പണക്കൊഴുപ്പും അധികാരവുംമുള്ളവര്‍ ഭൂമി കൈയടക്കി തുടങ്ങി.അട്ടപ്പാടിയില്‍ 546 കുടുംബങ്ങള്‍ക്ക് 9859 ഏക്കര്‍ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്.ഇപ്പോള്‍ നടക്കുന്ന ഭൂമി കൈയേറ്റക്കാര്‍ പലരും അവിടെ റിസോര്‍ട്ടുകള്‍ സ്ഥാപിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലും സമീപത്തും റിസോര്‍ട്ട് നിര്‍മ്മാണം സജീവമായി നടക്കുന്നുണ്ട്.റവന്യൂ, വനം,രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഒത്താശയോടെയാണ് റിസോര്‍ട്ടുകളുടെ നിര്‍മ്മാണം.
2001 ല്‍ എ.കെ ആന്റണി സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ 48 ദിവസം കുടില്‍കെട്ടി ആദിവാസികള്‍ സമരം ചെയ്തത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കുറെ കരാറുകള്ളും വ്യവസ്ഥകളും ഉണ്ടാക്കിയിരുന്നു. കേരളത്തിലെ മുഴുവന്‍ ഭൂരഹിതരെയും പുനരധിവസിപ്പിക്കും, പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കും, ആദിവാസി ഭൂമി സംരക്ഷിക്കാന്‍ ഭരണഘടനയുടെ 5 ാം പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കും, ഭൂരഹിതരെ പുനരധിവസിപ്പിക്കാന്‍ വനഭൂമി പതിച്ചു നല്‍ക്കും, പട്ടിണി മരണം തടയാന്‍ തൊഴിലും വരുമാനവും ഉറപ്പാക്കും, അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍ക്കും, ഒരു ഭൗത്യസംഘം നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ ആദിവാസികളെ പങ്കാളികളാക്കുംതുടങ്ങിയ വ്യവസ്ഥകളായിരുന്നു. പക്ഷെ ഈ വ്യവസ്ഥകള്‍ ഒന്നും പാലിച്ചില്ല എന്നത് നമുക്കറിയാം. ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് എന്തിനാണ് ആദിവാസികള്‍ക്ക് ഇത്ര അവഗണന...
Perfect on the topic....
ReplyDelete