Tuesday, 30 September 2014

സംസ്കാരത്തിന്റെ നഗരം- മാനാഞ്ചിറ

        നവീകരിച്ച വാസ്തുശില്‍പവും ചുറ്റുമതിലാല്‍ ആലങ്കൃതമായ മൈതാനവുമായി കോഴിക്കോട്ടുകാരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് മാനാഞ്ചിറ മൈതാനം. നമുക്ക് അന്യമായികൊണ്ടിരിക്കുന്ന ഹരിതഭംഗിയും, കണ്ണിനുകുളിരേക്കുന്ന നനുത്ത പച്ചപ്പും,                    കേരളത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പ്രിയമേകുന്നുണ്ട്.
  ഈ മൈതാനത്തിന്റെ ഇന്നലെകളെകുറിച്ച് ഓര്‍ക്കേണ്ടതുണ്ട്. ഒരുപാട്‌ചോദ്യത്തിന്റെ ഉത്തരമായിട്ടാണ് മാനാഞ്ചിറ മൈതാനം ഇന്നത്തെ മാനാഞ്ചിറ പാര്‍ക്കായി മാറിയിരിക്കുന്നത് . പണ്ട് മാനവേദന്‍ സാമൂതിരി രാജാവ് തന്റെ കുടുംബങ്ങള്‍ക്ക് കുളിക്കാന്‍ ഒരു കുളം കുഴിപ്പിക്കുകയും ആ കുളത്തിന് മാനാഞ്ചിറ എന്ന പേര് നല്‍കുകയും കുളത്തിനേട് ചേര്‍ന്നുള്ള വിശാലമായ മൈതാനത്തെ മാനാഞ്ചിറ മൈതാനമായി മാറ്റുകയും ചെയ്തു.

        അന്നത്തെ കളക്ടറായ കനോലി അബ്ദുളള തന്റെ മുസ്ലിം പട്ടാളക്കാര്‍ക്ക് പള്ളി പണിയാന്‍  ഈ മൈതാനത്തില്‍ നിന്നാണ് സ്ഥലം നല്‍കിയത്. 1871 - ല്‍  ബി. ഇ. എം സ്‌കൂളിനായും 1890 -ല്‍ മുനിസിപ്പല്‍ ഹോസ്പിറ്റല്‍ പണിയാന്‍ സ്ഥലം നല്‍കിയിരുന്നു. 1845 -ല്‍  പരേഡ് ഗ്രൗണ്ട് എന്ന നാമത്തിലാണ് മാനാഞ്ചിറയെ നാട്ടുകാര്‍  വിളിച്ചിരുന്നത്. സായിപ്പിന്റെ പട്ടാളക്കാരുടെ കവാത്ത് കണ്ട് കോഴിക്കോട്ടെ നായരും തീയ്യനും മാപ്പിളയും മൂക്കത്ത് വിരല്‍ വെച്ചിരുന്ന കാലം ഉണ്ടായിരുന്നു. അതിനുകാരണം  സാമൂതിരി രാജാവ് ഭരിച്ചിരുന്ന കാലത്ത് നായര്‍പ്പടക്ക് കവാത്ത് ഉണ്ടായിരുന്നില്ല.
        ഹരിതഭംഗിയില്‍ നിറഞ്ഞുനില്‍ക്കുന്ന മാനാഞ്ചിറ മൈതാനത്തെ ആദ്യമായി വേലി കെട്ടി തിരിച്ചത് അന്നത്തെ ധനാഢ്യനും പൗരപ്രമാണിയായിരുന്ന രാരിച്ചന്‍ മുതലാളിയുമാണ്. ബ്രിട്ടിഷ് രാജകുമാരന്‍ കോഴിക്കോട്ടിലേക്ക് രാജകീയ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു അതിന്റെ ഭാഗമായി നഗരത്തിലെ പൗരാവലി  റോയല്‍ വിസിറ്റ് കമ്മിറ്റി എന്ന നാമില്‍ ഒരു കമ്മിറ്റി രൂപികരിച്ചുകൊണ്ട് രാരിച്ചന്‍ മുതലാളിയുടെ സഹായത്തില്‍ മാനാഞ്ചിറ മൈതാനത്തിന് വേലികെട്ടിത്തിരിച്ചു.
 രസകരമായ ചിലതര്‍ക്കമുഹൂര്‍ത്തത്തില്‍ മാനാഞ്ചിറ മൈതാനം കടന്നുപോയിട്ടുണ്ട് . മാനാഞ്ചിറയുടെ സൗന്ദര്യത്തിന്റെ പ്രതികമായിട്ടുള്ളത് പച്ചപാണ്. ആദ്യ പ്രശ്‌നത്തിന് വഴിതെളിച്ചത് അവിടത്തെ പുല്ലാണ്. അക്കാലത്ത് വളരെയധികം പുല്ലു വളരുമായിരുന്ന മാനാഞ്ചിറ മൈതാനത്തില്‍ , മുനിസിപ്പല്‍ കൗണ്‍സിലിനു വില്‍ക്കുകയാണ് പതിവ്. പക്ഷേ അന്നത്തെ കളക്ടറായിരുന്ന ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടത് തങ്ങള്‍ക്കാണ് മാനാഞ്ചിറയിലെ പുല്ലിന്  അധികാരം എന്നാണ്. അങ്ങനെ ഒട്ടനവധി ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ മാനാഞ്ചിറ മൈതാനത്തില്‍ യാതൊരു അവകാശവും മുനിസിപ്പല്‍ കൗണ്‍സിലിന് ഉണ്ടായിരിക്കുകയില്ല എന്ന വിജ്ജാപനം ഗവണ്‍്‌മെന്റ് പുറപ്പെടുവിച്ചു.
        ഒരുകാലത്ത് മാനാഞ്ചിറ മൈതാനത്തില്‍ സര്‍ക്കസുകാര്‍ തമ്പടിച്ചിരുന്നു. അന്ന് 50 രൂപയാണ് സര്‍ക്കസ് കമ്പനിക്കാര്‍ ഗവണ്‍മെന്റിലേക്ക് അടച്ചിരുന്നത് . പിയേഴ്‌സ് , ലെസ്സി കമ്പനിയിലെ ഉദ്യേഗസ്ഥരായ വോള്‍സും ലാംഗലിയും ഇതിനെതിരെ രംഗത്ത് വരികയും , കളക്ടര്‍ക്ക് ഇങ്ങനെ ഒരു കത്ത് എഴുതിക്കാണുന്നു. ' സര്‍ക്കസുകാരണം നഗരം ആഗ്രഹിക്കാത്ത വ്യക്തികള്‍ ടൗണില്‍ വരികയും വൃത്തിഹീനമായ സര്‍ക്കസ് കൂടാരത്തിലെ മ്ൃഗങ്ങള്‍ മാനാഞ്ചിറയില്‍ ഇറങ്ങുന്നു. ഇതിനു പുറമേ സര്‍ക്കസുകാരുടെ പരസ്യമായ ചെണ്ടയടി മുനിസിപ്പല്‍ കൗണ്‍സില്‍ ഹോസ്പിറ്റലിലെ രോഗികള്‍ക്ക് ശല്ല്യമാവുകയാണ് . പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പശുക്കള്‍ മൈതാനത്ത് കടക്കുന്നതും നിരോധിക്കേണ്ടതാണ്' .   ഈ പരാധിയെത്തുടര്‍ന്ന് 1910 ലെ കോഴിക്കോട് കലക്ടറായിരുന്ന നാപ് സര്‍ക്കസ് നിരോധിക്കാനുള്ള  ഉത്തരവ് പുറപ്പെടുവിച്ചു.
       ഏതൊക്കെ സമയത്ത് ആര്‍ക്കൊക്കെ മാനാഞ്ചിറ മൈതാനം ഉപയോഗിക്കാം എന്നതായിരുന്നു മറ്റെരു പ്രസ്‌നം . ഇതിനെതുടര്‍ന്ന്  മാനാഞ്ചിറ കമ്മിറ്റി എന്ന പേരില്‍ കമമിറ്റി രുപീകരിച്ചു .  1918 ല്‍ അന്നതെ കലക്ടറായിരുന്ന ഇവാന്‍സ് കമ്മിറ്റിയെ അംഗീകരിക്കുകയും  ചെയ്തു. കമ്മിറ്റി എടുത്ത തീരുമാനം ഇങ്ങനെയാണ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മെഡിക്കല്‍ സ്‌കൂളിനും നാറ്റീവ് സ്‌കൂളിനും മൈതാനം ഉപയോഗിക്കാം.  ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഏര്‍ലി  
്‌ക്ലോസേഴ്‌സ് എന്ന ക്ലബ്ബിനും , ബുധനാഴ്ച ഗുരുവായൂരപ്പന്‍ കോളേജിനും , വെള്ളിയാഴാച്ച ക്രിക്കറ്റിനും ശനിയാഴ്ച്ച പോലീസിനും മൈതാനം ഉപയോഗിക്കാം. എന്നാല്‍ കലക്ടര്‍ ആവശ്യപ്പെടുന്ന പക്ഷം പോലീസിനും മലബാര്‍ റൈഫിള്‍സിനും മൈതാനം എപ്പോഴും ഒഴിഞ്ഞകൊടുക്കേണ്ടതാണെന്ന  നിബന്ധനയും ഉണ്ടായിരുന്നു.
      കോഴിക്കോടിന്റെ സംസ്‌കാരത്തെക്കുറിച്ചും നഷ്ടപ്പെടുന്ന വായനെ ഓര്‍മ്മപെടുത്തുന്ന പത്തോളം ശില്‍പ്പങ്ങളാണ് മാനാഞ്ചിറ മൈതാനങ്ങളിലും അന്‍സാരി പാര്‍ക്കിലും ഉള്ളത് . പ്രധാന കവാടത്തില്‍ തന്നെ വി. മോഹനന്റെ  ശില്‍പ്പം സന്ദര്‍ശകരില്‍ അവബേധം ഉണ്ടാക്കുകയാണ് . ലോകം കഠിനമായ അനീതിക്കുമുകളിലാണ് പണീതിരിക്കുന്നതെന്ന്. മാനാഞ്ചിറ മൈതാനത്തില്‍ പ്രശസ്ത എഴുതുകാരിയും കവിയത്രിയുമായ പി. വത്സലയുടെ നെല്ല് എന്ന കവിതയിലെ ചില വരികളും, അതിനോട് സാമ്യമായിട്ടുള്ള ശില്‍പ്പവും നിര്‍മ്മിച്ചിരിക്കുന്നു.

        " ഇവര്‍ നമ്മുടെ  സംസ്‌കാരത്തിന്റെ                                                         
         താട്ടിലാട്ടിയവര്‍
        കര്‍മ്മത്തിന് മര്‍മ്മം  കണ്ടവര്‍ 
         ഒഴുക്കിനിടയില്‍ ചടങ്ങ് വീണ് ശിലയായവര്‍"

   എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെയും  എസ് .കെ  പൊറ്റെക്കാടിന്റെ ഒരു തെരുവിന്റെ കഥയിലെ ചില ഭാഗങ്ങളും കോര്‍ത്തിണക്കി കൊണ്ട് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു.  തെരുവോര കച്ചവടക്കാരുടെ പ്രധാനകേന്ദ്രമാണ് മാനാഞ്ചിറ മൈതാനം. കൈനോട്ടകാരന്‍, മിഠായികളും  ബലൂണുകളുമായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഒട്ടനവധി വ്യക്തികളും മാനാഞ്ചിറയുടെ പരിസരങ്ങളിലായി ജീവിക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30വരെ മുതല്‍ രാത്രി 9 മണിവരെ മാനാഞ്ചിറയുടെ കവാടം തുറന്നുകിടക്കുന്നു. ആധുനിക ലോകം എല്ലാം പണത്തിനുമിതെ അളക്കുകയാണ് പക്ഷേ മാനാഞ്ചിറയില്‍ ഒരു രൂപ പോലും സന്ദര്‍ശകരില്‍ നിന്ന് വാങ്ങുന്നില്ല. ഏത് പ്രായകാരുടെയും പ്രധാന വിനോദ സ്ഥലമാണ് മാനാഞ്ചിറ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്ന വ്യക്തികള്‍പോലും  അവരുടെതായ സ്വപ്‌നങ്ങളും സന്തേഷങ്ങളും , പ്രാണയങ്ങളും പങ്കുവെക്കുകയും തികഞ്ഞ സംതൃപ്തിയോടെ സുന്ദരമായ സായനത്തിന് നന്ദിപറഞ്ഞു കൊണ്ട് സന്ദര്‍ശകര്‍ മടങ്ങുന്നു.                


No comments:

Post a Comment